India

കൊറോണ മൂന്നാം തരംഗം: തയ്യാറെടുപ്പുമായി കേന്ദ്രം

“Manju”

ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ടാം തരംഗത്തിൽ നിന്നും വ്യത്യസ്തമായി മതിയായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. കേന്ദ്രസർക്കാർ ഓക്‌സിജൻ ഉൽപ്പാദനകേന്ദ്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തും. ഡൽഹിയിലും മുംബൈയിലും മതിയായ സംഭരണകേന്ദ്രങ്ങളും ഉൽപ്പാദനകേന്ദ്രങ്ങളും പരിഗണനയിലുണ്ട്.

പ്രതിരോധ കാര്യത്തിൽ മാസ്‌കുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും നൽകിക്കഴിഞ്ഞു.ഗ്രാമീണ തലത്തിൽ ഓക്‌സിജൻ കോൺസൻട്രേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കാനും സംവിധാനം തയ്യാറായി. ഓക്‌സിജൻ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് സമീപത്തായി കൊറോണ ആശുപത്രികളൊരുക്കാനും ആലോചനയുണ്ട്. ആശുപത്രികളിൽ ഓക്‌സിജൻ ഓഡിറ്റ് ഏർപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൊറോണ വ്യാപിക്കുന്നത് തടയാൻ സംവിധാനങ്ങളെ ഏകോപിപ്പി ക്കുന്നതിന് എല്ലാ ജില്ലകളിലും നഗരങ്ങളിലും ഐ.ടി വാർ റൂം തയ്യാറാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Related Articles

Back to top button