Uncategorized

രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍

“Manju”

ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്തമാസം സ്ഥാനമൊഴിയുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. ഒക്ടോബര്‍ 14നാണ് ന്യൂസിലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ്. അടുത്ത മാസം ഏഴിന് ജസീന്ത ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസീന്ത അറിയിച്ചു.

2017-ല്‍ 37-ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ആര്‍ഡെര്‍ന്‍ മാറി. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ അവര്‍ ന്യൂസിലാന്‍ഡിനെ നയിച്ചു.

Related Articles

Back to top button