ക്രിസ്‌മസിന് 13 പുതിയ റിലീസുകള്‍

ഇത്തവണ ക്രസതുമസിന് തീയറ്ററുകളില്‍ എത്തുന്നത് 13 പുതിയ ചിത്രങ്ങളാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ റിലീസിംഗാണ് ഇത്തവണത്തേത്. ഡിസംബര്‍ മാസത്തിലെ ആദ്യ റിലീസ് ഡിസംബര്‍ 1ന് ഇറങ്ങുന്ന പ്രഥ്വിരാജിന്റെ ഗോള്‍ഡ് ആണ്. ലുക്മാന്‍, ദേവിവര്‍മ്മ , സുധികോപ്പ, ശ്രിദ്ധ, ഗോകുലന്‍, ധന്യ അനന്യ എന്നിവരാണ് മറ്റുള്ള പ്രധാന അഭിനേതാക്കള്‍.
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് നവാഗതനായ ഷാബു ഉസ്മാന്‍ സംവിധാനം ചെയ്യുന്നു.
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി മനുഷ്യന്‍. മനോജ് കാന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖെദ്ദയില്‍ ആശ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് പ്രധാന വേഷത്തില്‍.
സുനില്‍ പൊറ്റമ്മല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രതി നിരപരാധിയാണോ ? എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍ എത്തുന്നു.
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന വാമനന്‍ 9ന് റിലീസ് ചെയ്യും. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ്.
ധ്യാന്‍ ശ്രീനിവാസന്‍ , ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന വീകം 9ന് റിലീസ് ചെയ്യും.
ഷൈന്‍ ടോം ചാക്കോ, ബിനുപപ്പു, എം.എ. നിഷാദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് 9ന് റിലീസ് ചെയ്യും.
പാന്‍ ഇന്ത്യന്‍ ചിത്രമായ വിജയാനന്ദ 9ന് എത്തുന്നു.
ലെനയെ നായികയാക്കി അബ്ദുള്‍ റഹ്മാന്‍ സംവിധാനം ചെയ്യുന്ന വനിത 16ന് തിയേറ്ററില്‍ എത്തും. ഇടവേളയ്ക്കുശേഷം ഭാവന അഭിനയിക്കുന്ന ന്റക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് 16ന് റിലീസ് ചെയ്യും. ഭാവനയോടൊപ്പം ഷറഫുദ്ദുനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സഹോദരി സഹോദരബന്ധമാണ് പ്രമേയം.
ആദില്‍ മൈനൂനത്ത് അഷ്റഫ് ആണ് സംവിധാനവും തിരക്കഥയും ചിത്രസംയോജനവും.
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായക അരങ്ങേറ്റം നടത്തുന്ന വെടിക്കെട്ട് 22ന് റിലീസ് ചെയ്യാനാണ് തീരുമാനം.