Latest

നാൽപ്പതോളം കുരങ്ങുകൾ ചത്ത നിലയിൽ; കേസെടുത്ത് പോലീസ്

“Manju”

അമരാവതി : നാൽപ്പതോളം കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സിലാഗാം ഗ്രാമത്തിനടുത്തുള്ള വനമേഖലയിലാണ് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചത്തവയിൽ കുഞ്ഞുങ്ങളും പെൺകുരങ്ങുകളും ഉൾപ്പെട്ടിട്ടുണ്ട്. ദുർഗന്ധത്തെ തുടർന്ന് പരിശോധന നടത്തിയ പ്രദേശവാസികളാണ് കുരങ്ങുകളെ കണ്ടത്.പിന്നാലെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഏതാനും കുരങ്ങുകൾക്ക് ഗ്രാമവാസികൾ ഭക്ഷണവും വൈദ്യസഹായവും നൽകി.

ഇത്തരം ഒരു സംഭവം ജില്ലയിൽ ഇതുവരെ സംഭവച്ചിട്ടില്ലെന്ന് കാസിബുഗ ഫോറസ്റ്റ് ഓഫീസർ മുരളി കൃഷൻ പറഞ്ഞു. കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അഞ്ച് ദിവസത്തിനകം ലഭ്യമാകും. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . പ്രതികളെ ഉടൻ പിടികൂടും. കുരങ്ങുകൾക്ക് മറ്റെവിടെയെങ്കിലും വച്ച് വിഷം നൽകിയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button