IndiaLatest

ഗുണ്ടകള്‍ക്ക് വംശനാശം സംഭവിക്കുന്ന ഉത്തര്‍പ്രദേശ്

“Manju”

ലക്നൗ : രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന് ചീത്തപ്പേരില്‍ നിന്നും യു പി മോചിതയാകുന്നു. മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ് അധികാരമേറ്റതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതാണ് ഗുണ്ടകളെ അക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. 2017 മാര്‍ച്ച്‌ 20 മുതല്‍ 2022 നവംബര്‍ 20 വരെ അറസ്റ്റിലായ 22,234 ക്രിമിനലുകളില്‍ നിന്ന് 4,557 പേരെ ഏറ്റുമുട്ടലുകളിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ യു പിയിലെ പതിമൂന്ന് പൊലീസുകാര്‍ക്കും മരണം സംഭവിച്ചു. വിവിധ സംഭവങ്ങളിലായി 1,375 പൊലീസുകാര്‍ക്ക് വെടിയേറ്റ് പരിക്കുമേറ്റിട്ടുണ്ട്. കുറ്റവാളികളെ വെടിവയ്ക്കുന്ന യു പിയിലെ നടപടികള്‍ കോടതികളുടെ നിര്‍ദ്ദേശം പാലിച്ചാണ് നടപ്പിലാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ തന്നെ 2017 മുതല്‍ ഇതുവരെ പൊലീസ് നടത്തിയ ഒരു ഏറ്റുമുട്ടല്‍ പോലും കോടതിയുടെ വിമര്‍ശനത്തിന് പാത്രമായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പ്രശാന്ത് കുമാര്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരായ സഹിഷ്ണുതയില്ലാത്ത നയത്തിന് കീഴില്‍, ഗുണ്ടാസംഘങ്ങള്‍ക്കും മാഫിയകള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ 2017 മുതല്‍ ഉത്തര്‍പ്രദേശ് പൊലീസ് ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
മീററ്റ് സോണില്‍ മാത്രം ഇക്കാലയളവില്‍ 64 ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് ഗൗരവകരമായ രീതിയിലാണ്. ഇവര്‍ക്ക് നേരെ ഗുണ്ടാ ആക്‌ട് ചുമത്തുകയും കുറ്റവാളികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യും. കടുത്ത നടപടികളിലൂടെ സംസ്ഥാനത്തുള്ള 50,000 ലധികം ക്രിമിനലുകളെ അക്രമജീവിതത്തില്‍ നിന്നും പിന്തിരിപ്പിച്ചതായും പൊലീസ് അവകാശപ്പെടുന്നു.

Related Articles

Back to top button