HealthLatest

ഉഷ്ണകാലത്ത് തുളസിയിലയിട്ട് തിളപ്പിച്ച വെള്ളമാകാം.

“Manju”

 

ധാരാളം ആന്റിഓക്സിഡന്റും ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. ഈ ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതില്‍ നിന്നും തടയുകയും ചെയ്യും. തുളസിയില്‍ അഡാപ്‌റ്റോജെനിക് ഗുണങ്ങളുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിന് തുളസിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും തുളസി വെള്ളം മികച്ചതാണ്. കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തുളസി ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും. തുളസി ഇലകള്‍ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ്. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ അവസ്ഥയെ നേരിടാന്‍ ഇത് ഉപയോഗപ്രദമാക്കുന്നു, തുളസി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും.

Related Articles

Back to top button