ErnakulamKeralaLatest

അന്ധവിശ്വാസത്തിനും, ലഹരിക്കുമെതിരെ മനുഷ്യച്ചങ്ങല

“Manju”

കൊച്ചി : ‘അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ, ലഹരിവിമുക്ത കേരളത്തിനായി’ എന്ന മുദ്രാവാക്യമുയര്‍ത്തി സിഐടിയു നേതൃത്വത്തില്‍ ഏരിയകേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
എറണാകുളത്ത്‌ സിഐടിയു ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ മോഹനന്‍ ഉദ്‌ഘാടനം ചെയ്തു. കെ വി മനോജ്‌ അധ്യക്ഷനായി. തൃക്കാക്കരയില്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സോണി കോമത്ത്‌ ഉദ്‌ഘാടനം ചെയ്തു. എ എന്‍ സന്തോഷ്‌ അധ്യക്ഷനായി. കളമശേരിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌ ശര്‍മ ഉദ്‌ഘാടനം ചെയ്തു. വി പി ഡെന്നി അധ്യക്ഷനായി. ആലുവയില്‍ ശ്രീമൂലനഗരത്ത് ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. തമ്ബി പോള്‍ അധ്യക്ഷനായി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സിഐടിയു ജില്ലാ സെക്രട്ടറി പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എം എ സഹീര്‍ അധ്യക്ഷനായി. കൊച്ചി തോപ്പുംപടിയില്‍ ജില്ലാ ട്രഷറര്‍ സി കെ പരീത്‌ ഉദ്‌ഘാടനം ചെയ്തു. കെ ജെ മാക്‌സി എംഎല്‍എ അധ്യക്ഷനായി.
കോലഞ്ചേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. എം എന്‍ മോഹനന്‍ അധ്യക്ഷനായി. പറവൂര്‍ ടൗണില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം ബി സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി എസ് രാജന്‍ അധ്യക്ഷനായി. വൈപ്പിനില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി ഡി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി വി പുഷ്‌കരന്‍ അധ്യക്ഷനായി. അങ്കമാലി കാലടിയില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ്‌ അരുണ്‍കുമാര്‍ ഉദ്‌ഘാടനം ചെയ്തു. പി വി ടോമി അധ്യക്ഷനായി.
പെരുമ്ബാവൂരില്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ ഇ നൗഷാദ് അധ്യക്ഷനായി. കോതമംഗലത്ത് ടൗണില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയന്‍ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദാലി അധ്യക്ഷനായി. കൂത്താട്ടുകുളത്ത്‌ ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. പള്ളുരുത്തിയില്‍ പനങ്ങാട്‌ മാടവനയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി എ ശ്രീജിത് അധ്യക്ഷനായി. കവളങ്ങാട്‌ ജില്ലാ വൈസ് പ്രസിഡന്റ് പി എസ്‌ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സാബു ടി മാത്യു അധ്യക്ഷനായി.

Related Articles

Back to top button