IndiaLatest

5ജി സേവനം ഒരു മാസത്തിനുളളില്‍ ;എയര്‍ടെല്‍

“Manju”

എയര്‍ടെല്‍ , വോഡഫോണ്‍ ഐഡിയ, ജിയോ തുടങ്ങിയ ടെലികോം കമ്പനികള്‍ വരും മാസങ്ങളില്‍ വിവിധ നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ 5 ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയര്‍ടെല്‍.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5 ജി സേവനങ്ങള്‍ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5 ജി പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2024 മാര്‍ച്ചോടെ മറ്റ് ചെറിയ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും സേവനം എത്തിക്കുമെന്നും എയര്‍ടെല്‍ പറഞ്ഞു.

 

Related Articles

Back to top button