KeralaLatest

ഗുരുതര രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നു; സരിത

“Manju”

തിരുവനന്തപുരം: രാസപദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പ്രതികരിച്ച്‌ സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍.

2018 ഒക്ടോബര്‍ മുതല്‍ തനിക്ക് സ്ലോ പോയ്‌സന്‍ നല്‍കി കൊല്ലാനുള്ള ശ്രമങ്ങളുണ്ടെന്ന് സരിത റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു, ചില നാഡികള്‍ ദുര്‍ബലമായി പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മൊഴി നല്‍കാനായി താന്‍ ഒരു മാസത്തോളം തിരുവനന്തപുരത്തുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് രോഗ ലക്ഷണങ്ങള്‍ ആദ്യമായി അനുഭവപ്പെട്ട് തുടങ്ങിയത് എന്നും സരിത വിശദീകരിച്ചു.

പൊതുജനമധ്യത്തില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. 2018 ഒക്ടോബര്‍ മുതല്‍ ഞാന്‍ ഇതിന്റെപിടിയിലാണ്. സ്ലോ പോയ്‌സണ്‍ മൂലമുണ്ടായ നാഡീവ്യവസ്ഥാ തകരാറുകളാണ് എനിക്ക് ആദ്യമുണ്ടായത്. പിന്നീടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാന്‍ ഇപ്പോള്‍ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്. എന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ചില നാഡികള്‍ ദുര്‍ബലമായി, പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

2018ല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്‌ഐടിക്ക് മൊഴി നല്‍കാന്‍ ഞാന്‍ തുടര്‍ച്ചയായി ഒരു മാസത്തോളം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് ഇതിന്റെ ലക്ഷണങ്ങള്‍ എനിക്ക് ആദ്യമായി അനുഭവപ്പെട്ട് തുടങ്ങിയത്. അപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്ന ആളുകളെ സംശയിച്ചില്ല. കാരണം അവര്‍ മറ്റുള്ളവരെ ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു, അവരായിരിക്കും ഇവരായിരിക്കും എന്ന് പറഞ്ഞുകൊണ്ട്. കൂടെ നിന്നവര്‍ തന്നെയാണ് എനിക്ക് വിഷം തന്നതെന്ന് 2021 നവംബര്‍ തൊട്ടുള്ള കാലഘട്ടത്തിലാണ് ഞാന്‍ ശരിക്കും മനസിലാക്കിയത്. പിന്നീടത് നേരിട്ട് കാണാനുള്ള സാഹചര്യം 2022 ജനുവരി മൂന്നാം തീയതിയുണ്ടായി.

അതിനേത്തുടര്‍ന്ന് വളരെയധികം അസുഖങ്ങളിലൂടെ ഞാന്‍ കടന്നുപോയി. ഈ അസുഖത്തോടെയാണ് പൊതുജനത്തിന്റേയും മാധ്യമങ്ങളുടേയും മുന്നില്‍ ഞാന്‍ വന്ന് നിന്നിരുന്നത്. പക്ഷെ, അത് തുറന്നുപറയാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല. ആരാണ് എവിടെ നിന്നാണെന്ന് എനിക്ക് വ്യക്തമായി അറിയുമായിരുന്നില്ല. 2018 അവസാനത്തോടെ തന്നെ എന്റെ രക്തത്തില്‍ ഹെവി മെറ്റല്‍സ് കണ്ടെത്തിയിരുന്നു. ഓരോ രക്തപരിശോധനയിലും എന്റെ നാഡീവ്യവസ്ഥ ദുര്‍ബലമാകുന്നതായി കണ്ടെത്തി. ഭാരലോഹങ്ങള്‍ ചെറിയ അളവില്‍ തുടര്‍ച്ചയായി ശരീരത്തിലെത്തുമ്ബോഴുണ്ടാകുന്ന രോഗമായാണ് ആദ്യം ഇത് കാണപ്പെട്ടത്.’

 

Related Articles

Back to top button