IndiaLatest

മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നുവരെ കര്‍ശന നിയന്ത്രണം തുടരും

“Manju”

മഹാരാഷ്ട്ര:  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂണ്‍ ഒന്ന് രാവിലെ ഒന്നുവരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവശ്യ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല.

അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്.

Related Articles

Back to top button