IndiaLatest

അന്‍വര്‍ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി

“Manju”

 

കോലാലംപുര്‍ : മലേഷ്യയുടെ പത്താമത് പ്രധാനമന്ത്രിയായി അന്‍വര്‍ ഇബ്രാഹിം അധികാരമേറ്റു. മലേഷ്യന്‍ രാജാവ് അല്‍സുല്ത്താന്‍ അബ്ദുള്ളയാണ് പ്രതിപക്ഷ നേതാവ് കൂടിയായ അന്വര്‍ ഇബ്രാഹിമിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഭരണപ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ‘പകതാന്‍ ഹാരപ്പന്‍സഖ്യത്തിന്റെ നേതാവായ അന്വര്‍ ഇബ്രാഹിമിനെ രാജാവ് നിര്‍ദ്ദേശിച്ചത്.

222 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. അന്‍വര്‍ ഇബ്രാഹിമിന്റെ ‘പകതാന്‍ ഹാരപ്പന്‍സഖ്യം 82 സീറ്റും മുന്‍ പ്രധാനമന്ത്രി മുഹ്യിദ്ദീന്‍ യാസിന്റെ ‘പെരിക്കാതന്‍ നാഷണല്‍സഖ്യം 73 സീറ്റും നേടിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ഇസ്മയില്‍ സാബ്രി യാക്കോബിന്റെ ബാരിസന്‍ നാഷണല്‍ സഖ്യം 30 സീറ്റോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബാരിസന്‍ നാഷണല്‍ സഖ്യം അന്‍വര്‍ ഇബ്രാഹിമിന് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ലൈംഗിക, അഴിമതി ആരോപണങ്ങളുടെ പേരില്‍ പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button