IndiaLatest

“ലഹരിക്കെതിരേ ഒരു ഗോള്‍“ ക്യാമ്പയിന് ശാന്തിഗിരി വിദ്യാഭവനില്‍ തുടക്കം

“Manju”

പോത്തന്‍കോട് : നാടെങ്ങും കാല്‍പ്പന്തുകളിയുടെ ആവേശം നിറയുമ്പോള്‍ ഗോള്‍ ചലഞ്ചുമായി ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളും. പക്ഷേ ഈ ചലഞ്ച് ലഹരിക്കെതിരേയാണെന്നു മാത്രം. “ ലഹരിക്കെതിരെ ഒരു ഗോള്‍“ എന്ന ക്യാമ്പയിനു (25/11/2022 വെളളിയാഴ്ച) തുടക്കമായി. ബോധവത്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി കിക്കോഫ് നടത്തി നിർവഹിച്ചു. വാമനപുരം ബ്ലോക്ക് മെമ്പർ സജീവ് തീപ്പുകല്‍ ശാന്തിഗിരി വാർഡ് മെമ്പർ ആര്‍. സഹീറത്ത് ബീവി, ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി,
ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാന തപസ്വിനി, ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത് എസ്‌ വി, ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിജേഷ് എസ്‌ എം , എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സീനിയർ മാനേജർ സജീവൻ എടക്കാടൻ, പി ടി എ സെക്രട്ടറി ബിന്ദു സുനിൽ , അക്കാഡമിക് കോർഡിനേറ്റർ ദീപ എസ്. , ശ്രീ അരുൺ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . വരും ദിവസങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുളളവര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ഗോൾ ചലഞ്ചിൽ പങ്കെടുക്കും.

വിദ്യാര്‍ത്ഥികളില്‍ ഫുട്ബോള്‍ ആവേശം നിറയ്ക്കാന്‍ പത്തടി ഉയരമുളള ലോകകപ്പ് മാതൃകയും സ്കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കലാകാരനായ ക്ഷേമൻ നിര്‍മ്മിച്ച മാതൃക ഇതിനകം എല്ലാവരുടേയും മനസ്സില്‍ ഇടം പിടിച്ചു. ഇതോടൊപ്പം വിവിധ തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും ഫലപ്രവചനമത്സരവും വിദ്യാഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button