ഗാന്ധിനഗര്‍ : ആതുരസേവന രംഗത്തെ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്റത്. ഗുജറാത്ത് രാജ്ഭവനില്‍ വെച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആശ്രമവുമായി ആരോഗ്യ ടൂറിസം രംഗങ്ങളില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഗുരുവിന്റെ 96-ാം ജന്മദിനത്തിന് ആശംസകളറിയിച്ച ഗുജറാത്ത് ഗവര്‍ണര്‍ ആശ്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും താമര പര്ണ്ണശാലയെക്കുറിച്ചും ചേദിച്ചറിഞ്ഞു. ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുവാൻ താല്പര്യം പ്രകടപ്പിക്കുകയും ചെയ്തു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ പ്രോജക്ട് അഭിലാഷ് മുരളീധരന്, ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.കിരണ്‍ എസ്., ആശ്രമം പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ മനുനായര്‍ എന്നിവര്‍ സ്വാമിയെ അനുഗമിച്ചു.
Related Articles
ഗൃഹപ്രവേശനം നടന്നു
December 22, 2022 6:28 PM
Check Also
Close
-
മാര്‍പാപ്പ ഇറാഖില്‍March 6, 2021 9:52 AM