IndiaLatest

ഓഷ്യന്‍സാറ്റ്-3 വിക്ഷേപണം ശനിയാഴ്ച

“Manju”

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യന്‍സാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്‌എല്‍വിസി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഓഷ്യന്‍സാറ്റ്-3 യ്ക്കൊപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും. പി.എസ്.എല്‍.വിയുടെ 56-ാമതും പി.എസ്.എല്‍.വി.യുടെ എക്സ്.എല്‍ പതിപ്പിന്റെ 24-ാമത്തെ ദൗത്യവുമാണ് ഇത്.

1999 മെയ് 26നാണ് സമുദ്രത്തെയും സമുദ്രത്തിന് മുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ച്‌ പഠിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത ഓഷ്യന്‍സാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. 2009 സെപ്റ്റംബര്‍ 9ന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹ കാലാവധി 2014 ല്‍ അവസാനിച്ചെങ്കിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. കാലാവസ്ഥാ പ്രവചനം, മത്സ്യബന്ധനം, തീരദേശ നിരീക്ഷണം എന്നിവ ഓഷ്യന്‍സാറ്റ് -3 വഴി തുടരും.

ഭൂട്ടാന്റെ ഐഎന്‍എസ് 2-ബി, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിലെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്‌ട്രോകാസ്റ്റ് (4 ഉപഗ്രഹങ്ങള്‍), അമേരിക്കയില്‍ നിന്നുള്ള ഡൈബോള്‍ട്ട് (2) എന്നിവയാണ് ഓഷ്യന്‍സാറ്റിനൊപ്പം വിക്ഷേപിക്കുന്ന ചെറിയ ഉപഗ്രഹങ്ങള്‍.

Related Articles

Back to top button