Uncategorized

ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു

“Manju”

ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് മെയിലുകള്‍ വരുന്നത്. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ചില സ്പാം മെയിലുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഇത്തരം ചതിക്കുഴികളില്‍ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. സബ്സ്ക്രിപ്ഷന്‍ പുതുക്കണം എന്ന് ആവശ്യവുമായി വരുന്ന മെയിലുകളിലൂടെ തട്ടിപ്പുകള്‍ നടക്കുന്നതും വ്യാപകമാണ്. വര്‍ഷാവസാനമാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത്. ഇന്‍ബോക്സില്‍ എത്തുന്ന മെയിലുകള്‍ ശ്രദ്ധയോടെ വേണം ഓപ്പണ്‍ ചെയ്യാനെന്നാണ് ഗൂഗിള്‍ പറയുന്നത്. മുന്‍നിര സ്ഥാപനങ്ങളൊന്നും ആദ്യം പണം ചോദിക്കാറില്ല എന്നും ഗൂഗിള്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button