InternationalLatest

രണ്ട് വയസുകാരിയ്ക്ക് അപൂര്‍വ ശസ്ത്രക്രിയ നടത്തി മലയാളി ഡോക്ടര്‍

“Manju”

അബൂദബി: അപൂര്‍വ ജനിതക രോഗം ബാധിച്ച രണ്ട് വയസുകാരിയില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകമരായി പൂര്‍ത്തിയാക്കി മലയാളി ഡോക്ടര്‍. കണ്ണൂര്‍ സ്വദേശി ഡോ. സൈനുല്‍ ആബിദീനാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. ജനിതക രോഗമായ സിവിയര്‍ കമ്പയിന്‍ഡ് ഇമ്യൂണോഡെഫിഷ്യന്‍സി ഡിസീസ് (എസ്.സി..ഡി) ബാധിച്ച പാകിസ്താന്‍ ബാലന്‍ ഇമാനാണ് നാല് വയസുകാരനായ സഹോദരനില്‍ നിന്ന് മജ്ജ സ്വീകരിച്ചത്. പ്രതിരോധ ശേഷി ഇല്ലാതാകുന്ന അസുഖമാണിത്. ഏതൊരു കുട്ടിയെയും പോലെ ആരോഗ്യവാനായാണ് ഇമാന്‍ പിറന്നുവീണത്.

ആദ്യ ദിവസങ്ങളില്‍ അണുബാധ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും ചികിത്സയിലൂടെ ഇത് മാറിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ വിവിധ അവയവങ്ങളില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി. ചെവി, നെഞ്ച്, ത്വക്ക്, വായ എന്നിവിടങ്ങളിലെല്ലാം ബാധിച്ചു. ഇതോടെ കുട്ടിക്ക് ആശുപത്രിയില്‍ നിന്നിറങ്ങാന്‍ സമയമില്ലാതായി. ഒമ്ബത് മാസമായപ്പോള്‍ മാതാപിതാക്കളായ മുദസ്സര്‍ അലിയും മദീഹയും വിദഗ്ദ ഡോക്ടര്‍മാരെ കാണിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എസ്.സി..ഡിയാണെന്ന് സ്ഥിരീകരിച്ചത്. അബൂദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ വിഭാഗം മേധാവി ഡോ. സൈനുല്‍ ആബിദീനാണ് തുടര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. മജ്ജ മാറ്റിവെക്കലാണ് ഏക മാര്‍ഗമെന്ന് കണ്ടെത്തുകയും സഹോദരന്റെ മജ്ജ യോജിച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അപൂര്‍വ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഇമാന് അണുബാധയുണ്ടായിരുന്നതിനാല്‍ വിജയ സാധ്യത വളരെ കുറവായിരുന്നു. എന്നാല്‍, ഡോ. സൈനുല്‍ ആബിദീന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. തുടര്‍ ചികിത്സയുടെ പ്രധാന ഘട്ടവും പിന്നിട്ട് കുട്ടികള്‍ രണ്ടും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മജ്ജ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ദാതാവിന് ശാരീരിക പ്രശ്നങ്ങളുണ്ടാവില്ലെന്ന് ഡോ. സൈനുല്‍ ആബിദീന്‍ പറഞ്ഞു. രക്തദാനം ചെയ്യുന്നത് പോലെയാണ് സ്റ്റം സെല്‍ ദാനം ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ശരീരത്തില്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും അപൂര്‍വ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറാണ് സൈനുല്‍ ആബിദീന്‍.

Related Articles

Back to top button