IndiaLatest

2023ലെ കാലാവസ്ഥ ഉച്ചകോടി; പങ്കെടുക്കുന്നത് 140 ലേറെ രാഷ്‌ട്രതലവന്മാര്‍

“Manju”

ദുബായ്: യുഎഇയില്‍ അരങ്ങേറുന്ന 2023ലെ കാലാവസ്ഥ ഉച്ചകോടിയില്‍ 140 ലേറെ രാഷ്‌ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും ഉള്‍പ്പെടെ 80,000 പേര്‍ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കിമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉന്നതതലയോഗത്തിലാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം വിശദീകരിച്ചത്. കാലാവസ്ഥാ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച്‌ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യുഎഇയുടെ കാലാവസ്ഥാ പ്രതിനിധിയും മസ്ദാര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ വിശദീകരിച്ചു. കാര്‍ബണ്‍ രഹിത യുഎഇ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button