InternationalLatest

പുട്ടിന്റെ ആരോഗ്യം മോശം

“Manju”

മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനലും കഴിഞ്ഞ ചൊവ്വാഴ്ച മോസ്കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതു ശത്രുവായ യു.എസിനും പാശ്ചാത്യ ഉപരോധങ്ങള്‍ക്കുമെതിരെ ഇരുവരും ആഞ്ഞടിച്ചു. എന്നാല്‍ ചില പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ശ്രദ്ധ മുഴുവനും പതിഞ്ഞത് പുട്ടിന്റെ കൈകളിലേക്കാണ്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങളിലും വീഡിയോകളിലും പുട്ടിന്റെ കൈകളില്‍ പര്‍പ്പിള്‍ നിറം കാണാം. ചര്‍ച്ചയിലൂടെനീളം പുട്ടിന്‍ താനിരുന്ന കസേരയുടെ കൈകളില്‍ മുറുകെ പിടിക്കുന്നതും കാണാമെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. പുട്ടിന് ഗുരുതര കാന്‍സര്‍ രോഗമുണ്ടെന്നും അതികഠിനമായ വേദനകള്‍ മറികടക്കാന്‍ ശക്തിയേറിയ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് കൈകളിലെ അസ്വഭാവിക നിറം മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം റഷ്യയിലെ ഒരു സൈനിക പരിശീലന കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെയും പുട്ടിന്റെ കൈയ്യില്‍ കറുത്ത നിറം കാണപ്പെട്ടിരുന്നു. ഇത് കുത്തിവയ്പ് നടത്തിയതിന്റേതെന്ന് കരുതുന്ന അടയാളമാകാമെന്ന് പ്രചാരണങ്ങളുണ്ടായി. അതേ സമയം, പുട്ടിന്‍ ആരോഗ്യവാനാണെന്ന് ആവര്‍ത്തിക്കുന്ന ക്രെംലിന്‍ പാശ്ചാത്യ രാജ്യങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപിക്കുന്നു.

Related Articles

Back to top button