EducationKeralaLatest

ഷൊര്‍ണ്ണൂരില്‍ ചലച്ചിത്ര നിര്‍മ്മാണ – അഭിനയ പഠന ക്യാമ്പ്

“Manju”

ഒറ്റപ്പാലം: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി ചലച്ചിത്രരംഗത്തെ പ്രതിഭാധനര്‍ക്കൊപ്പം സിനിമ പഠിക്കാനുള്ള അവസരമൊരുക്കുന്നു.
20 പേര്‍ക്ക് ഫിലിം മേക്കിങ് ക്യാമ്ബിലേയ്ക്കും 10 പേര്‍ക്ക് ആക്ടിങ് ക്യാമ്ബിലേയ്ക്കും എന്ന അനുപാതത്തില്‍ ആകെ 30 പേര്‍ക്കാണ് പ്രവേശനം. 2022 ഡിസംബര്‍ 21 മുതല്‍ 30 വരെ ഷൊര്‍ണ്ണൂര്‍ In – SDESലാണ് ക്യാമ്ബ്.
സണ്ണി ജോസഫ്, രാജീവ് രവി, സുനിത ചന്ദ്രന്‍, ബി. അജിത്കുമാര്‍, കെ. എം. കമല്‍, ഗോപന്‍ ചിദംബരം, അജയന്‍ അടാട്ട്, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ ക്യാമ്ബില്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കും ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയരായ നിരവധി പേരെ ഗസ്റ്റ് ഫാക്കല്‍ട്ടികളായി പ്രതീക്ഷിക്കുന്നു.
തിരക്കഥ, നിര്‍മ്മാണം, സംവിധാനം, സിനിമാറ്റോഗ്രാഫി, എഡിറ്റിങ്ങ്, ശബ്ദലേഖനം എന്നിവയില്‍ പ്രഗത്ഭരില്‍ നിന്ന് ക്ലാസ്സുകള്‍ ലഭിക്കും. ക്യാമ്ബില്‍ ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കും.
റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള ക്യാമ്ബില്‍ പ്രതിനിധികള്‍ക്കായി താമസ സൗകര്യവും ഭക്ഷണവുംഒരുക്കിയിട്ടുണ്ട്. എല്ലാം ഉള്‍പ്പെടെ 10,000 രൂപയാണ് ഫീസ്. സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള അപേക്ഷകര്‍ക്ക് ഫീസില്‍ ഇളവുണ്ടാകുന്നതാണ്.
ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കുകളിലുള്ള ഫോം പൂരിപ്പിക്കുക. ചലച്ചിത്ര നിര്‍മ്മാണ വിദ്യാര്‍ത്ഥികള്‍ ഒരു ഹ്രസ്വ ചിത്രത്തിനുള്ള ആശയവും സമര്‍പ്പിക്കണം.
Making – https://forms.gle/r3GCy98ZMavkw2n8A
Acting -https://forms.gle/YLPvLNVeb2jAvUZG6
അപേക്ഷകള്‍ പരിശോധിച്ച്‌ തെരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : ഡിസംബര്‍ 2
വിശദവിവരങ്ങള്‍ക്ക് 94465 84791, 94478 06863

Related Articles

Back to top button