ErnakulamLatest

എറണാകുളം കടവന്ത്രയില്‍ പവര്‍നിക്സ് നിധി ലിമിറ്റഡ് ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു.

“Manju”

കൊച്ചി : എറണാകുളത്ത് കടവന്ത്രയില്‍ പവർനിക്സ് നിധി ലിമിറ്റഡിന്റെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്കിന്റെയും കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് വായ്പ നല്‍കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് പവര്‍ നിക്സ് നിധി ലിമിറ്റഡ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ എറണാകുളം ബ്രാഞ്ചാണ് ഇന്ന് (28-11-2022തിങ്കളാഴ്ച ) ഉദ്ഘാടനം ചെയ്യപ്പെട്ടത്. അടുത്തതായി കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രാഞ്ച് തുറക്കുവാനാകട്ടെ എന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആശംസിച്ചു. അടുത്ത മാസം ദുബായില്‍ ബ്രാ‍ഞ്ച് തുറക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഗോപകുമാര്‍ സ്വാഗത പ്രസംഗവേളയില്‍ അറിയിച്ചു. യോഗത്തിന് അശോക് കുമാര്‍ ജി അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷൻസ് ഇൻചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ഡി.ഡി. വ്യാപാര്‍ ഭവൻ പ്രസിഡന്റ് എബി ജോസഫ്, സെക്രട്ടറി പി.ററി. തോമസ്, ട്രഷറര്‍ അഡ്വ. ഏലിയാസ്, കടവന്തറ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സുരേഷ് പി നായര്‍, വ്യാപാര്‍ ഭവൻ മുൻ പ്രസിഡന്റ് അബു ബഞ്ചമിൻ, ജെ.എന്‍.റ്റി. ബി.ജി.ആര്‍.ഐ. (റിട്ട.) പ്രിൻസിപ്പില്‍ സയന്റിസ്റ്റ് ഡോ.കെ.രാധാകൃഷ്ണൻ, വിനീത്, ഷറഫുദ്ദീൻ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button