IndiaLatest

ടൈഗര്‍ കൊതുക് കുത്തി: ജീവന്‍ തിരിച്ചുകിട്ടാന്‍ വേണ്ടി വന്നത് 30 ശസ്ത്രക്രിയകള്‍

“Manju”

കൊതുക് കടിയെ നിസ്സാരമായി കാണേണ്ടെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയാണ് 27 കാരനായ യുവാവിന്റെ അനുഭവം. സെബാസ്റ്റ്യന്‍ റോഷകാണ് കൊതുക് കടിയേറ്റതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായി.
കോമയിലായ യുവാവിനു 30 ശസ്ക്രക്രിയകള്‍ക്കുശേഷമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഏഷ്യന്‍ ടൈഗര്‍ കൊതുകാണിവിടെ വില്ലനായത്. ജര്‍മനിയിലെ റോഡര്‍മാര്‍ക്കിലാണ് സംഭവം. കൊതുകിന്റെ കടിയേറ്റ് രക്തത്തില്‍ വിഷബാധയുണ്ടായതോടെ നാലാഴ്ചയാണ് റോഷക് അബോധാവസ്ഥയില്‍ കിടന്നത്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവയെ വിഷാംശം ബാധിച്ചു. കൊതുകിന്റെ കടിയേറ്റ ശേഷം പനി ശക്തമായി. ഭക്ഷണം കഴിക്കാന്‍ പറ്റാതായി. കാലിന്റെ നിറം മാറി. കരിഞ്ഞതുപോലെയായി. ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് പൂര്‍വസ്ഥിതിയിലേക്ക് മാറിയത്. നിലവില്‍ വിശ്രമിക്കുന്ന റോഷക് ഒന്നേ പറയാനുള്ളൂ കൊതുക് കടിയിലേല്‍ക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണം.
എന്താണ് ടൈഗര്‍ കൊതുക്?
ഈഡിസ് ആല്‍ബോപിക്സ് എന്നറിയപ്പെടുന്ന കൊതുകുകളെയാണ് ടൈഗര്‍ കൊതുക്, കാട്ടു കൊതുക് എന്ന് വിളിക്കുന്നത്. ദക്ഷിണേഷ്യയിലെ ഭൂമധ്യരേഖയോടടുത്തുള്ള മേഖലകളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. കാലുകളില്‍ കറുപ്പും വെളുപ്പും വരകളുള്ളതിനാലാണ് ഇവയ്ക്ക് ടൈഗര്‍ കൊതുക് എന്നുപേരുവന്നിട്ടുള്ളത്. ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ ഇവയിലൂടെ പകരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയാണ് ടൈഗര്‍ കൊതുക്. 1967-ലാണ് ഈ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയത്. ആഗോളതാപനത്താല്‍ നിരവധി രാജ്യങ്ങളില്‍ ടൈഗര്‍ കൊതുകുകള്‍ പെരുകാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്.

Related Articles

Back to top button