Latest

മോഷണശ്രമത്തിനിടെ കഴുത്ത് വാതിലില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

“Manju”

 

വാരണാസി : മോഷണശ്രമത്തിനിടെ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ഡാനിയാല്‍ പൂരിലാണ് സംഭവം. മുപ്പതുവയസുകാരനയായ ജാവേദ് ആണ് മരിച്ചത്. നെയ്ത്തുശാലയില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ വാതിലില്‍ കഴുത്ത് കുടുങ്ങിയായിരുന്നു മരണം.

നിസാം എന്നയാളുടെ നെയ്ത്തുശാലയിലാണ് ജാവേദ് മോഷ്ടിക്കാനായി കയറിയത്. ചില അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു. നെയ്ത്തുശാലയുടെ വാതിലിനിടയിലൂടെ കടക്കാന്‍ ശ്രമിച്ച ജാവേദിന്‍്റെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴുത്ത് ഉള്ളിലും ഉടല്‍ പുറത്തുമായി ഇയാള്‍ വാതിലില്‍ കുടുങ്ങി. അങ്ങനെ തന്നെ ഇയാള്‍ മരണപ്പെടുകയും ചെയ്തു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button