KeralaKozhikodeLatest

ഡോര്‍ അടച്ചില്ല : യാത്രക്കാരി ബസില്‍ നിന്ന് റോഡില്‍ വീണു.

“Manju”

കോഴിക്കോട്: നരിക്കുനി എളേറ്റില്‍ റോഡില്‍ ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശിനി നരിക്കുനി നെല്ലിയേരിത്താഴം കുമ്പിളിയന്‍ പാറയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഉഷ (53) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകട കാരണം. . എന്നാല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും യാത്രക്കാരുടെ കൈ തട്ടി വാതില്‍ തുറന്നതാണെന്നും ബസ് ജീവനക്കാര്‍ പറയുന്നു.

താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു അലങ്കാര്‍ ബസ്സില്‍ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവില്‍ എത്തിയപ്പോള്‍ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരിച്ചു. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം.

ഹരിത കര്‍മ്മസേനയില്‍ കണ്ണാടിക്കല്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉഷ ആയുര്‍വേദ തെറാപ്പിസ്റ്റുമാണ്. താമരശ്ശേരിയില്‍ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാര്‍ ബസ്സില്‍ നിന്നാണ് ഇവര്‍ വീണത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയില്‍ ഇവരുടെ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പറയുന്നു.

Related Articles

Back to top button