KeralaLatestTravel

കെഎസ്‌ആര്‍ടിസി ഗവി ടൂര്‍ പാക്കേജിന് ഡിസംബര്‍ ഒന്നിന് തുടക്കം

“Manju”

 

പത്തനംതിട്ട: കെഎസ്‌ആര്‍ടിസിയുടെ ഗവി ടൂര്‍ പാക്കേജുകള്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കും. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നാണ് ആദ്യ സര്‍വീസ്. രാവിലെ 6.30നാണ് സര്‍വീസ്. 70 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള വനയാത്രയാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്.

വ്യൂ പോയിന്റുകളും, കെ.എസ്..ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കിആനത്തോട്, കൊച്ചുപമ്ബ, ഗവി തുടങ്ങിയ സ്ഥലങ്ങളും കാണാം. കൊച്ചുപമ്ബയില്‍ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്. വള്ളക്കടവ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേട് സന്ദര്‍ശിച്ച്‌ രാത്രിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങാം. 36 സീറ്റുള്ള പ്രത്യേക ബസാണ് കെ.എസ്.ആര്‍.ടി.സി. ക്രമീകരിക്കുന്നത്.

തിരുവല്ലയില്‍ നിന്ന് നാലിന് പുലര്‍ച്ചെ 6 നാണ് രണ്ടാമത്തെ സര്‍വീസ്. അതിനുശേഷം അടുത്ത ദിവസം അടൂരില്‍ നിന്ന് സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖല ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സോണുകളില്‍ നിന്ന് വരും ദിവസങ്ങളില്‍ ടൂര്‍ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സര്‍വീസുകളുണ്ടാകും.

Related Articles

Back to top button