Uncategorized

ഫോണ്‍ നമ്പറിനു പകരം ഇനി യൂസര്‍ നെയിം

“Manju”

ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ് രംഗത്ത്. വാട്സ്‌ആപ്പ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബറിന് പകരം, യൂസര്‍ നെയിം തെളിയുന്ന ഫീച്ചറാണ് വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. മാസങ്ങള്‍ക്കു മുൻപ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകള്‍ വാട്സ്‌ആപ്പ് നല്‍കിയിരുന്നു. ഫോണ്‍ നമ്ബറിന് പകരം അക്കൗണ്ട് തിരിച്ചറിയാൻ പ്രത്യേക യൂസര്‍ നെയിം ആണ് സെറ്റ് ചെയ്യാൻ സാധിക്കുക.

യൂസര്‍ നെയിം തിരഞ്ഞെടുക്കുന്ന ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാൻ കഴിയുമെന്നാണ് വാട്സ്‌ആപ്പിന്റെ വിലയിരുത്തല്‍. നിലവില്‍, ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാൻ വാട്സ്‌ആപ്പ് പദ്ധതിയിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.

Related Articles

Back to top button