InternationalLatestSports

ലോകകപ്പ് തോല്‍വിയില്‍ ജനരോഷം; ബെല്‍ജിയത്തില്‍ വ്യാപക അക്രമം

“Manju”

ബ്രസല്‍സ്: ഞായറാഴ്ച ഫിഫ ലോകകപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയുടെ മുന്നില്‍ തറപറ്റിയതിന്‍റെ പിന്നാലെ ബ്രസല്‍സിലെ തെരുവുകളില്‍ കലാപം. സിറ്റി സെന്‍ററിന്റെ ചില ഭാഗങ്ങള്‍ അടച്ചിരിക്കുകയാണ്. മൊറോക്കോയോട് രാജ്യത്തെ ഞെട്ടിച്ച തോല്‍വിയില്‍ കലാപത്തിനിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബെല്‍ജിയത്തിന‍റെ തലസ്ഥാനത്ത് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബ്രസല്‍സ് അടക്കമുള്ള നഗരങ്ങളില്‍ വ്യാപക പ്രതിഷേധവും അക്രമവും അരങ്ങേറിയത് ആശങ്കയുളവാക്കി.

മത്സരം അവസാനിക്കുന്നതിന് മുന്പുതന്നെ, ന്ധഹൂഡി ധരിച്ച ചിലര്‍ ഉള്‍പ്പെടെ കുറച്ചു ആളുകള്‍ പോലീസുമായി ഏറ്റുമുട്ടാന്‍ ശ്രമിച്ചതായി ബ്രസല്‍സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. കലാപകാരികള്‍ കടയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു, പടക്കങ്ങള്‍ എറിഞ്ഞു, വാഹനങ്ങള്‍ കത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്ററ് ചെയ്ത വീഡിയോകളില്‍ ആളുകള്‍ ഒരു ചുവന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്നുണ്ട്.മേയര്‍ ഫിലിപ്പ് ക്ളോസ് അക്രമത്തെ അപലപിച്ചു. പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെല്‍ജിയത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ആന്‍റെ്വര്‍പ്പിലും ലീജിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. അയല്‍രാജ്യമായ നെതര്‍ലന്‍ഡിലും സമാന രീതിയില്‍ ഏറ്റുമുട്ടലുകളുണ്ടായി. നെതര്‍ലന്‍ഡ്സിലെ പ്രധാന നഗരങ്ങളിലും പോലീസ് അക്രമം റിപ്പോര്‍ട്ട് ചെയ്തു. റോട്ടര്‍ഡാമില്‍, കലാപ പോലീസ് 500 ഫുട്ബോള്‍ അനുഭാവികളുമായി ഏറ്റുമുട്ടി. അവരെ പടക്കങ്ങളും ഗ്ലാസുകളും ഉപയോഗിച്ച്‌ എറിഞ്ഞു. ഹേഗിലും തലസ്ഥാനമായ ആംസ്ററര്‍ഡാമിലും കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൊറോക്കന്‍ ഫുട്ബോള്‍ ടീമിന് നെതര്‍ലാന്‍ഡ്സില്‍ പ്രത്യേകിച്ച്‌ ഒരു വലിയ അനുയായികളുണ്ട്, 998ല്‍ സ്കോട്ട്ലന്‍ഡിനെ തോല്‍പിച്ചതിനുശേഷം ലോകകപ്പില്‍ മൊറോക്കോയുടെ ആദ്യ ജയമാണ് ബെല്‍ജിയത്തിനെതിരെ ഞായറാഴ്ചത്തെ വിജയം.

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിനെതിരേ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ് ബെല്‍ജിയം.

Related Articles

Back to top button