KeralaLatest

എസ്‌.എസ്‌.എല്‍.സി. പരീക്ഷ: ടൈംടേബിള്‍ ആയി

“Manju”

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ ഒന്‍പതിന്‌ ആരംഭിക്കുന്ന പരീക്ഷ 29നു പൂര്‍ത്തിയാകുംരാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക്‌ 11.15 വരെയാണ്‌ പരീക്ഷാ സമയം. ഐടി പ്രാക്‌ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ 25 വരെ നടക്കും.
ടൈംടേബിള്‍: മാര്‍ച്ച്‌ ഒന്‍പത്‌:- ഒന്നാം ഭാഷപാര്‍ട്ട്‌ 1 (മലയാളം/തമിഴ്‌/കന്നഡ/ഉറുദു/ഗുജറാത്തി/അഡീ. ഇംഗ്ലീഷ്‌/അഡീ. ഹിന്ദി/സംസ്‌കൃതം (അക്കാദമിക്‌)/സംസ്‌കൃതം ഓറിയന്റല്‍ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്‌)/അറബിക്‌ (അക്കാദമിക്‌)/അറബിക്‌ ഓറിയന്റല്‍ഒന്നാം പേപ്പര്‍ (അറബിക്‌ സ്‌കൂളുകള്‍ക്ക്‌), മാര്‍ച്ച്‌ 13:-ഇംഗ്ലീഷ്‌, 15:- ഹിന്ദി/ ജനറല്‍ നോളഡ്‌ജ്‌, 17:- രസതന്ത്രം, 20:- സോഷ്യല്‍ സയന്‍സ്‌, 22:- ജീവശാസ്‌ത്രം, 24:- ഊര്‍ജശാസ്‌ത്രം, 27:- ഗണിതശാസ്‌ത്രം, 29:- ഒന്നാം ഭാഷപാര്‍ട്ട്‌ 11 (മലയാളം/തമിഴ്‌/കന്നഡ/സ്‌പെഷല്‍ ഇംഗ്ലീഷ്‌/ഫിഷറീസ്‌ സയന്‍സ്‌ (ഫിഷറീസ്‌ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്‌)/ അറബിക്‌ ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക്‌ സ്‌കൂളുകള്‍ക്ക്‌)/സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്‌).

Related Articles

Back to top button