HealthLatest

അഞ്ചാംപനി: കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

“Manju”

കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. മുംബൈയിലും സമീപ സ്ഥലങ്ങളിലും രോഗം കൂടുതലായി വ്യാപിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇത് കുട്ടികളുടെ ശ്വസന വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. എന്നിരുന്നാലും വാക്‌സിന്റെ ഉപയോഗം മൂലം 2000നും 2018 നും ഇടയില്‍ അഞ്ചാം പനി മൂലമുള്ള മരണസംഖ്യ 73 ശതമാനം വരെ കുറക്കാന്‍ കഴിഞ്ഞു എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
വായുവിലൂടെയാണ് രോഗം പകരുന്നത്. അതുകൊണ്ട് തന്നെ പെട്ടന്ന് പകരാന്‍ സാധ്യതയുള്ള രോഗമാണിത്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്.
ലക്ഷണങ്ങള്‍
. കടുത്ത പനി
. ജലദോഷം
. തൊണ്ടവേദന
. കണ്ണ് ചുവക്കല്‍,
. ദേഹമാസകലം ചുവന്ന പാടുകള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
. പ്രതിരോധ കുത്തിവെപ്പെടുക്കുക
. വീട്ടില്‍ മറ്റു കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക
. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുക.
. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക
. കുഞ്ഞിന്റെ കൈകള്‍ എപ്പോഴും സോപ്പിട്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക, ഇത് വൈറസ് പടരുന്നത് തടയാന്‍ സഹായിക്കും

Related Articles

Back to top button