IndiaLatest

വിസ്താര- എയര്‍ ഇന്ത്യയുമായി ലയിക്കുന്നു

“Manju”

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോര്‍ഡ് അംഗീകാരം നല്‍കി.
ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയുടെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറും.

ലയനത്തിന്റെ ഭാഗമായി 250 ദശലക്ഷം ഡോളര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി സിംഗപ്പുര്‍ എയര്‍ലൈന്‍സിന് ഉണ്ടാകും. വിസ്താര 2013ലാണ് സ്ഥാപിതമായത്.

Related Articles

Back to top button