IndiaLatest

രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

“Manju”

ഡിസംബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസവും രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവന്‍. വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ലൂട്ടിയന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരുടെ സൃഷ്ടിയാണ് ഇത്. 330 ഏക്കര്‍ എസ്റ്റേറ്റില്‍ 5 ഏക്കര്‍ വിസ്തൃതിയില്‍ എച്ച്‌ ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനില്‍ നാല് നിലകളിലായി 340 മുറികള്‍, 2.5 കിലോമീറ്റര്‍ വലുപ്പമുള്ള ഇടനാഴികള്‍, 190 ഏക്കര്‍ ഗാര്‍ഡന്‍ ഏരിയ എന്നിവയുണ്ട്.

രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിന്റെ (സര്‍ക്യൂട്ട് 1) ഭാഗങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഗസറ്റഡ് അവധി ദിവസങ്ങളില്‍ ഒഴികെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും ഒരു മണിക്കൂര്‍ വീതമുള്ള അഞ്ച് സമയ സ്ലോട്ടുകളിലായി നിങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം. ഓരോ സ്ലോട്ടിലും പരമാവധി 30 സന്ദര്‍ശകര്‍ വരെ ഉണ്ടാകും.

ഓരോ സര്‍ക്യൂട്ടിലും ഒരു സന്ദര്‍ശകന് 50 രൂപയാണ് രജിസ്ട്രേഷന്‍ ചാര്‍ജ്. 30 പേര്‍ അടങ്ങുന്ന ഒരു സന്ദര്‍ശക സംഘത്തിന് ഓരോ സന്ദര്‍ശനത്തിനും 1200 രൂപയാണ് ഈടാക്കുക. എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനുള്ള രജിസ്ട്രേഷന്‍ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 30-ലധികം പേരുള്ള ഒരു ഗ്രൂപ്പിലെ സന്ദര്‍ശകര്‍ക്ക് 1200 രൂപയും അധിക സന്ദര്‍ശകനില്‍ നിന്ന് 50 രൂപയും ഈടാക്കും. രജിസ്ട്രേഷന്‍ ചാര്‍ജുകള്‍ റീഫണ്ടോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല.രജിസ്ട്രേഷന്‍ ചാര്‍ജുകള്‍ ഓണ്‍ലൈനായോ റിസപ്ഷനില്‍ സന്ദര്‍ശിക്കുന്ന സമയത്തോ അടയ്‌ക്കേണ്ടതാണ്. നിങ്ങളുടെ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശന ടിക്കറ്റുകള്‍ ഇവിടെ ബുക്ക് ചെയ്യാം: https://rashtrapatisachivalaya.gov.in/rbtour/.

Related Articles

Back to top button