Uncategorized

സാന്ത്വനതീരം പദ്ധതിയിൽ 60 പിന്നിട്ടവർക്കും ചികിത്സാസഹായം

“Manju”

ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ (മത്സ്യ ബോര്‍ഡ്) സാന്ത്വനതീരം പദ്ധതിയില്‍ 60 വയസ്സുപിന്നിട്ട പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ചികിത്സാസഹായം കിട്ടും. 60 വയസ്സുവരെയായിരുന്നു ഇതുവരെ. പ്രായമായും രോഗബാധിതരായും തൊഴിലെടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് തുടര്‍ചികിത്സ ധനസഹായവുമുണ്ട്. മത്സ്യത്തൊഴിലാളി പെന്‍ഷന് പകരം സര്‍ക്കാരിന്റെ വാര്‍ധക്യപെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്കും ഈ ധനസഹായത്തിന് അപേക്ഷിക്കാം. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം ഫിഷറീസ് ഓഫീസുകള്‍ക്ക് ലഭിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ളവര്‍ക്കും വാര്‍ഷികവരുമാനം 50,000 രൂപയില്‍ താഴെയുള്ളവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.

Related Articles

Back to top button