Uncategorized

ഓണ്‍ലൈന്‍ ഗെയിമിംഗിന് 28 % നികുതി

“Manju”

ഓണ്‍ലൈന്‍ ഗെയിമിംഗ് സര്‍വീസുകള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ജിഎസ്ടി തുക കണക്കാക്കുന്നതിനായി ഒരു പരിഷ്കരിച്ച ഫോര്‍മുല നിര്‍ദേശിക്കാനും സാധ്യതയുണ്ട്. ഗെയിമിംഗില്‍ നിന്നുള്ള മൊത്ത വരുമാനത്തിനാണ് നികുതി ചുമത്തുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിന് ജിഎസ്ടി 28 ശതമാനം ഏര്‍പ്പെടുത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അധ്യക്ഷനായ മന്ത്രിമാരുടെ സംഘം ജൂണില്‍ ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണണെന്ന് കൗണ്‍സില്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാരുടെ സംഘം അറ്റോര്‍ണി ജനറലിനെ സമീപിക്കുകയും ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തിലെ വിവിധ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

‘demerit goods’ എന്ന വിഭാഗത്തിലാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് ഉള്‍പ്പെടുന്നതെന്നും അതിനാല്‍ 28 ശതമാനം നികുതി ഏര്‍പ്പെടുത്തണം എന്നുമായിരുന്നു മന്ത്രിമാരുടെ സമിതിയുടെ ആവശ്യം. ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കെടുക്കുന്നയാളില്‍ നിന്ന് ഈടാക്കുന്ന മുഴുവന്‍ തുകയ്ക്കു മേലും ജിഎസ്ടി ചുമത്തണമെന്ന് മന്ത്രിമാരുടെ സംഘം ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Back to top button