ArticleLatest

പനി തടയാന്‍ വെളുത്തുളളി…

“Manju”

ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പല ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. ആരോഗ്യ സംരക്ഷണത്തില്‍ വെളുത്തുള്ളിയുടെ പ്രാധാന്യം മനസിലാക്കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ A, B2, ഇ തുടങ്ങിയവ പല രോഗങ്ങളേയും ഓടിക്കുന്നവയാണ്.

പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം മരുന്നാണു വെളുത്തുള്ളി. വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്തു കഴിക്കുന്നത് പനിയും ജലദോഷവും അടക്കമുള്ള വൈറസ് രോഗങ്ങളെ തടയും. വെളുത്തുള്ളിയിലെ ആന്റിബാക്ടീരിയല്‍, ആന്റിബയോട്ടിക് ഗുണങ്ങള്‍ ഡയേറിയ, അത്‌ലറ്റ്‌സ് ഫുട് മുതലായ ബാക്ടീരിയല്‍ ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും തൊണ്ടവേദന അകറ്റാനും വെളുത്തുള്ളി സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നത് അണുബാധ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. എല്‍.ഡി.എല്‍ അഥവാ ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കുകവഴി ഹൃദ്രോഗവും പക്ഷാഘാതവും വരാതെ കാക്കുന്നു. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button