IndiaLatest

ദിവ്യാംഗര്‍ക്ക് ആദരം

“Manju”

ന്യൂഡല്‍ഹി: അന്തര്‍ദേശീയ ദിവ്യാംഗ ദിനവുമായി ബന്ധപ്പെട്ട് ദേശീയ ബഹുമതികള്‍ രാഷ്‌ട്രപതി ഇന്ന് സമര്‍പ്പിക്കും. പരിമിതികളെ അതിജീവിച്ച്‌ സമൂഹത്തിന് മാതൃക കാണിക്കുന്നവര്‍ക്കാണ് ആഗോളതലത്തില്‍ എല്ലാവര്‍ഷവും ആദരവ് അര്‍പ്പിക്കുന്നത്. വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിലാണ് ഇന്ന് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഷം ബഹുമതിയ്‌ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 1210 അപേക്ഷകളാണ് ലഭിച്ചത്. ദിവ്യാംഗരുടെ ആരോഗ്യറിപ്പോര്‍ട്ടും പ്രവര്‍ത്തന മേഖലയിലെ റിപ്പോര്‍ട്ടും ദിവ്യാംഗ സ്ഥാപനങ്ങളുടെ യോഗ്യതകളും പരിശോധിച്ചാണ് ബഹുമതി നല്‍കുന്നത്. സംസ്ഥാന തലത്തില്‍ ക്രോഡീകരിക്കപ്പെട്ട ശേഷമുള്ള ചുരുക്കപ്പട്ടികയാണ് കേന്ദ്രസര്‍ക്കാറിന് ലഭിക്കുന്നത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യക്ഷേമവകുപ്പ് നിയോഗിച്ചിട്ടുള്ള പ്രത്യേക സമിതിയാണ്.

2021ല്‍ 844 പേര്‍ക്ക് രാജ്യത്താകമാനമായി ബഹുമതി സമര്‍പ്പിക്കപ്പെട്ടു. ദേശീയ ബഹുമതി മാനദണ്ഡമനുസരിച്ചാണ് 2017 വരെ ബഹുമതികള്‍ നല്‍കിയിരുന്നത്. ഏഴ് വിഭാഗങ്ങളിലായിട്ടാണ് ബഹുമതി നല്‍കുന്നത്. ഇത് 21 വിഭാഗങ്ങളായി വിപുലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button