IndiaLatest

അന്തമാനിലെ ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര ലഭിച്ച സൈനികരുടെ പേര്

“Manju”

പോര്‍ട്ട് ബ്ലെയര്‍: കേന്ദ്രഭരണപ്രദേശമായ അന്തമാന്‍ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകള്‍ ഇനി പരംവീര്‍ചക്ര ലഭിച്ച സൈനികരുടെ പേരില്‍ അറിയപ്പെടും. ഇതില്‍ 16 ദ്വീപുകള്‍ ഉത്തരമധ്യ അന്തമാനിലും അഞ്ചെണ്ണം ദക്ഷിണ അന്തമാനിലുമാണ്. ആദ്യമായി പരംവീര്‍ചക്ര നേടിയ മേജര്‍ സോമനാഥ് ശര്‍മയുടെ പേരാണ് ജനവാസമില്ലാത്ത ‘ഐ.എന്‍.എ.എന്‍. 370’ന് നല്‍കിയിരിക്കുന്നത്. ഇത് ഇനി മുതല്‍ സോമനാഥ് ദ്വീപ് എന്നറിയപ്പെടും.

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടനെതിരേ പോരാടിയവരെ ഈ ദ്വീപുകളിലേക്കും നാടുകടത്തിയിരുന്നു. ഏകാന്ത ജയിലുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പല പ്രമുഖരും ഇവിടെ ഏകാന്തതടവ് അനുഭവിച്ചിട്ടുണ്ട്.അതേസമയം, തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നടപടി സ്വാഗതം ചെയ്യുന്നതായും അന്തമാന്‍ നിക്കോബാര്‍ ദ്വീപ് എം.പി. കുല്‍ദീപ് റായ് ശര്‍മ പറഞ്ഞു.

Related Articles

Back to top button