Uncategorized
ഭക്തി നിര്‍ഭരം വ്യാഴാഴ്ച പ്രാർത്ഥന: പങ്കാളിത്തത്താല്‍ ശ്രദ്ധേയം

പോത്തൻകോട് : ഡിസംബർ 1 വ്യാഴാഴ്ച തിരുവനന്തപുരം റൂറൽ ഏരിയയിൽ പുതിയതായി ആരംഭിച്ച വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് ആത്മബന്ധുക്കളുടെ വൻപങ്കാളിത്തം ഉണ്ടായി.
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെആഭിമുഖ്യത്തിൽ മറ്റ് ഡിവിഷനുകളുടെ സഹകരണത്തോടെ ഏരിയയിലെ 12 യൂണിറ്റുകളിലുമായി 64 ഇടത്ത് പ്രാർത്ഥന നടന്നു.
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ 7 മണി വരെയാണ് വ്യാഴാഴ്ച പ്രാർത്ഥനകൾ നടക്കുന്നത്. സംസ്ഥാനത്തെ മറ്റുള്ള 29 ഏരിയകളിലും ഇതേ സമയത്ത് വ്യാഴാഴ്ച പ്രാർത്ഥന നടന്നുവരുന്നു.