IndiaLatest

അശോക സ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡ‌ല്‍ഹി: നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 4.34 മീറ്റര്‍ വീതിയും 6.5 മീറ്റര്‍ ഉയരവുമുള്ളതും അശോകസ്തംഭം പൂര്‍ണ്ണമായും വെങ്കലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

9500 കിലോയാണ് സ്തംഭത്തിന്റെ ഭാരം. ഏകദേശം ഒന്‍പത് മാസം കൊണ്ടാണ് വെങ്കലത്തില്‍ ഈ സ്തംഭം പണിതെടുത്തത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, നഗരകാര്യ മന്ത്രി ഹര്‍ദീപ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്തംഭം പണിത തൊഴിലാളികളുമായി സംവദിച്ച ശേഷമായിരുന്നു മോദി മടങ്ങിയത്.

പെന്റഗണ്‍ ആകൃതിയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നത്. 2021ല്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണം പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച്‌ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Related Articles

Back to top button