KeralaLatest

ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

“Manju”

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്രക്കാര്‍ കുറവായതിനെതുടര്‍ന്ന് നിറുത്തലാക്കിയ ഗാന്ധിധാം -തിരുനെല്‍വേലി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 28ന് വീണ്ടും പുനഃരാരംഭിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 4.40ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച പുലര്‍ച്ചെ 2.05ന് ഗാന്ധിധാമില്‍ എത്തിചേരും.

തിരുനെല്‍വേലിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 5.15ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ ശനിയാഴ്ച പുലര്‍ച്ചെ 2.35ന് തിരുനെല്‍വേലിയില്‍ എത്തും. റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ടായിരിക്കും യാത്ര അനുവദിക്കുക എന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button