ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ. നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ കെ രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ ഇടംപിടിക്കുന്നത്.
സ്പീക്കര്‍ ഇല്ലാത്ത വേളയില്‍ സഭ നിയന്ത്രിക്കുക ഈ പാനലില്‍ ഉള്‍പ്പെട്ടവരാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആണ് വനിതാ പാനല്‍ എന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.