Uncategorized

ഗുജറാത്ത് തിരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി വോട്ടു രേഖപ്പെടുത്തി

“Manju”

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് ഏരിയയിലുള്ള നിഷാന്‍ ഹൈസ്‌കൂള്‍ പോളിംഗ് സ്‌റ്റേഷനില്‍ രാവിലെ 9.30-ഓടെയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിക്കാന്‍ എത്തിയത്. അല്പ നേരം ക്യൂവില്‍ നിന്ന ശേഷമാണ് നരന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്.

പോളിംഗ് സ്‌റ്റേഷന് മുന്നില്‍ തന്നെ സ്വീകരിക്കാനെത്തിയ നാട്ടുകാരെ അഭിവാദ്യം ചെയ്ത ശേഷം മഷി പുരട്ടിയ വിരലും പ്രധാനമന്ത്രി ഉയര്‍ത്തി കാണിച്ചു. തുടര്‍ന്ന് പോളിംഗ് സ്‌റ്റേഷന് സമീപം താമസിക്കുന്ന സഹോദരന്‍ സോമ മോദിയുടെ വീടും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. മാദ്ധ്യമങ്ങളോട് സംസാരിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന് മോദി നന്ദി അറിയിച്ചു. ‘ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ ഈ ഉത്സവം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും ആഘോഷിച്ചു. വോട്ട് രേഖപ്പെടുത്താനെത്തിയ ജനങ്ങളെയും, വളരെ ഗംഭീരമായി തിരഞ്ഞെടുപ്പ് നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും ഞാന്‍ അഭിനന്ദിക്കുന്നുഎന്ന് നരേന്ദ്രമോദി പറ‍ഞ്ഞു.

 

Related Articles

Back to top button