ArticleKeralaLatestThiruvananthapuram

കവിത – മേൽവിലാസം

“Manju”

കവിത

മേൽവിലാസം

ജയചന്ദ്രൻ തോന്നയ്ക്കൽ – 8943875759

****************************************************************************************************************

ഓണവും കഥകളി മേളവും മുഴങ്ങുന്ന

മേൽവിലാസ മുള്ളോനേ

പാരിതിൽ മലയാളി!

മൂളുവാൻ വൈലോപ്പിള്ളി സ്വപ്നം

കാണുവാൻ ചങ്ങമ്പുഴ

ഉണ്ണുവാ നുണ്ണായിയും

ക്ഷണിക്കും തറവാട്ടിൽ

കാലമെത്രചെന്നാലും സദ്യ

മൃഷ്ടാന്നം തീർച്ച.

ആരൊക്കെയെന്നോ സദ്യ

വിളമ്പാൻ ജീയും പീയും

ആശാനു മുള്ളൂർ വള്ളത്തോളു മുണ്ടിടശ്ശേരി.

തകർന്നുവീഴാത്തതീത്തറവാടിനൊന്നേശക്തി

സർഗ്ഗശക്തിയെന്നു ഹാ പാടുന്നു തുഞ്ചൻകിളി.

തുള്ളുന്നു താളംകൊട്ടി ചിരിതൻ മണിയൊച്ച

കൈചൂണ്ടി നില്പൂ സീ. വി.

ഗൌരവം ചോരാതൊട്ടും.

ആരിതിൻ നടത്തിപ്പേതുദ്യോഗ പ്രമുഖരോ?

അല്ലല്ല കാണാം ചാരത്തുയരത്തിലായി

സാക്ഷാൽ വാണിമാതിനെ

വീണാ പാണിനിയായിത്തത്തന്നെ.

ആ മണി നാദത്തിൽനിന്നവിഘ്ന

മല്ലീകേൾപ്പൂ മേൽവിലാസത്തിൻ മേന്മ

യതിനാലനുഗ്രഹമാർന്നവർ മലയാള

മക്കളെപ്പോലാരാരുള്ളു!

Related Articles

Back to top button