IndiaLatest

ടെലികോം വിഭാഗത്തെ ശക്തിപ്പെടുത്താന്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍

“Manju”

ടെലികോം വിഭാഗത്തെ ശക്തിപ്പെടുത്താന്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ടെലികോം വകുപ്പ് പവര്‍ ഗ്രിഡ് ടെലിസര്‍വീസസ് ലിമിറ്റഡിന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 5 ജി സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍റെ ഈ നീക്കം.

ഡാറ്റാ സെന്‍റര്‍ ബിസിനസിലേക്ക് പ്രവേശിച്ച്‌ ബിസിനസ്സിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനും മൂല്യ ശൃംഖല ഉയര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് പവര്‍ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ടെലികോം) ബി.വംശി രാമ മോഹന്‍ പറഞ്ഞു. നിലവില്‍ റെഗുലേറ്ററി ക്ലിയറന്‍സിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡാറ്റാ സെന്‍ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പവര്‍ ഗ്രിഡിന് സെന്‍ട്രല്‍ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍റെ (സിഇആര്‍സി) അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള അതിവേഗ ഡാറ്റാ ശൃംഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെലികോം ബിസിനസിന് മുന്നോട്ട് പോകാനുള്ള ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button