IndiaLatest

പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ ഏകതാപ്രതിമ

സന്ദർശകര്‍ 75 ലക്ഷം കടന്നു.

“Manju”

അ​ഹമ്മദാബാദ്: ​ഗുജറാത്തിലെ പ്രശസ്തമായ ഏകതാ പ്രതിമ സന്ദർശിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇൻഡസ്ട്രീസ് ആൻഡ് മൈൻസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ​ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്.

സർദാർ പട്ടേലിന്റെ സ്മരണാർത്ഥം നിർമിച്ചിരിക്കുന്ന പ്രതിമ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രതിമയാണ്. 182 മീറ്റർ ഉയരമുണ്ട് പ്രതിമയ്ക്ക്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ പ്രതിമ സ്ഥാപിക്കപ്പെടാൻ കാരണമായതെന്ന് രാജീവ് കുമാർ ​ഗുപ്ത പറഞ്ഞു. ലോകസഞ്ചാരികൾ യാത്രകൾക്ക് പദ്ധതിയിടുമ്പോൾ അതിലൊന്നായി ഇടംപിടിക്കാൻ പ്രതിമയ്ക്കായെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് മഹാമാരിക്കിടെയും കഴിഞ്ഞ പത്തുമാസത്തിനിടെ 25 ലക്ഷം സന്ദർശകരാണ് ഇവിടെയെത്തിയതെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 50 ലക്ഷം പേരാണ് ഏകതാപ്രതിമ കാണാനെത്തിയത്. ജനുവരി 21-ന് വിർച്വലായി നടത്തിയ ഒരു പ്രസം​ഗത്തിനിടെ ഈ നേട്ടം എടുത്തുപറയുകയും ചെയ്തിരുന്നു.
“കെവാഡിയയ്ക്ക് സമീപമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി ദേശീയ അഭിമാനമായി മാറിയിരിക്കുന്നു. പകർച്ചവ്യാധികൾക്കിടയിലും ഇതുവരെ 75 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിച്ചു. ഇത്തരം സ്ഥലങ്ങൾ ടൂറിസത്തിനൊപ്പം നമ്മുടെ വ്യക്തിത്വത്തേയും പുതിയ ഉയരങ്ങളിലെത്തിക്കും”. എന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്….

2020 മാർച്ചിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഏകതാ പ്രതിമയിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഏഴ് മാസത്തിന് ശേഷം ഒക്ടോബറിൽ ഇത് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത് മുതൽ സഞ്ചാരികളുടെ പ്രവാഹമാണ് ഇവിടേക്ക്. ജംഗിൾ സഫാരി, റിവർ റാഫ്റ്റിംഗ്, എക്‌ത നഴ്‌സറി, ക്രൂയിസ് റൈഡ്, കള്ളിച്ചെടി ഉദ്യാനം, ഗ്ലോ ഗാർഡൻ, വിശ്വ വൻ, പൂക്കളുടെ താഴ്‌വര എന്നിവ പ്രതിമയ്ക്ക് സമീപംസഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്.

Related Articles

Back to top button