64 മത് സംസ്ഥാന കായിക മേള മൂന്നാം ദിവസവും കുതിപ്പ് തുടര്‍ന്ന് പാലക്കാട് ജില്ല.
64 മത് സംസ്ഥാന കായിക മേള പുരോഗമിക്കുമ്പോള്‍ മൂന്നാം ദിവസവും കുതിപ്പ് തുടര്‍ന്ന് പാലക്കാട് ജില്ല. ഉച്ചവരെ 54 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണമുള്‍പ്പടെ 145 പോയിന്റ്‌റുമായി പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്.
രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 8 സ്വര്‍ണമുള്‍പ്പടെ 61 പോയിന്റ് മാത്രമാണ് ഉള്ളത്. സ്‌കൂളുകളുടെ പോരാട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനെ പിന്തള്ളി മലപ്പുറം ഐഡിയല്‍ ഇ ഏച്ച് എസ് എസ് ഒന്നാം സ്ഥാനത് തുടരുന്നു. 6 സ്വര്‍ണമുള്‍പ്പടെ 42 പോയിന്റാണ് ഐഡിയല്‍ സ്‌കൂള്‍ ഇതുവരെ സ്വന്തമാക്കിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. ജൂനിയര്‍ വിഭാഗം 1500 മീറ്റര്‍,3000 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ പാലക്കാട് ചിറ്റൂര്‍ ജി എച്ച് എസ് എസിലെ ബിജോയും എച് എസ് എസ് മുണ്ടൂരിലെ ആര്‍ രുദ്രയും ഇരട്ട സ്വര്‍ണം നേടി. ഇന്ന് വൈകിട്ട് നടക്കുന്ന 4×100 മീറ്റര്‍ റിലേയാണ് ഇന്നത്തെ ഗ്ലാമര്‍ ഇനം.