LatestThiruvananthapuram

സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടെന്ന് ദയാബായി

“Manju”

തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമുയര്‍ത്തി നടത്തിയ അനിശ്ചിതകാല സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടെന്ന് ദയാബായി. 70000 രൂപയും നിരവധി ഫോണ്‍ നമ്പറുകളുള്ള ഡയറിയുമുള്‍പ്പെടെയുള്ള രേഖകളും മോഷണം പോയി. പൊലീസ് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ബാഗ് സമരപ്പന്തലില്‍ വെച്ചിരുന്നെന്നും ബാഗ് തിരിച്ച് കിട്ടിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായതെന്നും ദയാബായി പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സമരസമിതി നേതാവ് തടഞ്ഞു. ആരെയെങ്കിലും സംരക്ഷിക്കാനാണോ പരാതി നല്‍കരുതെന്ന് പറഞ്ഞെതെന്ന് സംശയമുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ദയാബായി വ്യക്തമാക്കി.

 

Related Articles

Back to top button