AlappuzhaLatest

ഹരിപ്പാട് പ്രാർത്ഥനാലയത്തിന് നാളെ ബുധനാഴ്ച തിരിതെളിയും

“Manju”

ഹരിപ്പാട് (ആലപ്പുഴ) : ജാതിമതചിന്തകൾക്കതീതമായി മാനവരാശിക്ക് ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കാനായി ശാന്തിഗിരി ആശ്രമത്തിന്റെ മറ്റൊരു പ്രാർത്ഥനാലയത്തിനു കൂടി ആലപ്പുഴ ജില്ലയിൽ തിരിതെളിയുന്നു. ഹരിപ്പാട് അകംകുടിയിൽ പുതുതായി നിർമ്മിച്ച പ്രാർത്ഥനാലയം നാളെ ബുധനാഴ്ച (7-12-2022) നാടിന് സമർപ്പിക്കും. രാവിലെ ആറുമണിക്ക് പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. 9 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. അന്നേ ദിവസം നടക്കുന്ന സൗഹൃദക്കൂട്ടായ്മയിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും അന്നദാനവും വിവിധ സമര്‍പ്പണങ്ങളും നടക്കും. വൈകുന്നേരം ആറിന് പ്രത്യേക ആരാധനയും ദീപപ്രദക്ഷിണവും ഉണ്ടാകും. രാത്രി വിവിധ കലാപരിപാടികള്‍ അരങ്ങേറും. നാടുകാരും ഗുരുഭക്തരും സമര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കും.

ഹരിപ്പാട് ടൗണിനോട് ചേര്‍ന്ന് ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാലയം കേന്ദ്രാശ്രമത്തിലെ പ്രാര്‍ത്ഥനാലയത്തിന് സമാനമായ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹരിപ്പാട് ആശ്രമത്തിനായി 2007ല്‍ ഇവിടെയുള്ള ഒരു കുടുംബം അരയേക്കര്‍ സ്ഥലം ആശ്രമത്തിന്സമര്‍പ്പിക്കുകയായിരുന്നു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു തീര്‍ത്ഥയാത്രാവേളകളില്‍ പലതവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 9 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിതയാണ് പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത് .

മുൻ പ്രതിപക്ഷ നേതാവും എം.എല്‍..യുമായ രമേശ് ചെന്നിത്തല, ആലപ്പുഴ എം.പി. .എം ആരിഫ്, മുന്‍ മന്ത്രിയും എം.എല്‍..യുമായ സജി ചെറിയാൻ, എം.എല്‍..മാരായ എച്ച് സലാം., യു.പ്രതിഭ, റ്റി.കെ. ദേവകുമാര്‍., ബാബു പ്രസാദ്, മുൻമന്ത്രി ജി .സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോൺ തോമസ്, റ്റി എസ് താഹ, കേരള ബാങ്ക് ഡയറക്ടർ എം സത്യപാലൻ, ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി വീരഭദ്രാനന്ദ, അകം കുടി ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി റഫ:ഫാദർ എബ്രഹാം സി.തരിയൻ, ടൗൺ മുസ്ലിം ജുമായത്ത് ചീഫ്‌ ഇമാം റിയാസ് അക്സാനി, ഹരിപ്പാട് കാവല്‍ ട്രസ്റ്റ് മാനേജര്‍ ഫാദർ ജിജോ സി. ഡാനിയല്‍, ഹരിപ്പാട് ഹൂദാ ട്രസ്റ്റ് ചെയര്‍മാര്‍ ഡോ.ബഷീർ ഒ, മുൻസിപ്പൽ കോര്‍പ്പറേഷൻ ചെയർമാൻ കെ.എം രാജു പ്രതിപക്ഷ നേതാവ് എസ്.കൃഷ്ണകുമാർ, മുൻസിപ്പൽ കൗൺസിലർ വിവേക്ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് രുഗ്മിണി രാജു, ഹരിപ്പാട് സി.പി.(എം ) എല്‍.സി സെക്രട്ടറി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത അരവിന്ദ്, ഷീജ സുരേന്ദ്രൻ, ഗിരിജാഭായി, സുരേഷ്, . സൂസി, അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് കവിത, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുദർശനൻ, ബി.ജെ.പി സൗത്ത് മേഖല പ്രസിഡന്റ് സോമൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കാർത്തികേയൻ, ഹരിപ്പാട് വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. ഉദയകുമാർ, ഹരിപ്പാട് എന്‍.എസ്.എസ്. യൂണിയൻ മെമ്പര്‍ ചന്ദ്രശേഖരൻ പിള്ള, എസ്.എന്‍.ഡി.പി. യൂണിയൻ മെമ്പര്‍ അശോക പണിക്കർ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളും ആത്മബന്ധുക്കളും അഭ്യുദയകാംക്ഷികളും പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കും.

Related Articles

Back to top button