KeralaLatestThiruvananthapuram

എസ്.എസ്.എൽ.സിപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കിയവരെ അനുമോദിച്ചു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: കുശർക്കോട് മേഖലയിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കിയ നമിത,ആരതി ,ഗൗരികൃഷ്ണ, ആർഷ എന്നിവർക്ക് ചിന്ത സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും മൊമൻ്റോയും നല്കി അനുമോദിച്ചു. സി.പി.എം ഏര്യാ സെക്രട്ടറി അഡ്വ: ആർ.ജയദേവൻ ഉപഹാരങ്ങൾ നല്കി.നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു, സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എസ്.ബിജു, ചിന്ത സാംസ്കാരിക വേദി ഭാരവാഹികളായ എസ്.സിന്ധു., എം.ജയകുമാർ, ആർ.സിന്ധുക്കുട്ടൻ, എ.എസ്.ഹരി, ടി.കെ.സന്തോഷ് കുമാർ, എം.ആർ .അനിൽകുമാർ എന്നിവർ സംബന്ധിച്ചു

Related Articles

Back to top button