Sports

രവി കുമാറിനും ദീപക് പുനിയക്കും അഭിനന്ദനം

“Manju”

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയ രവി കുമാർ ദഹിയയെയും വെങ്കല മെഡൽ പോരാട്ടത്തിൽ പരാജയപ്പെട്ട ദീപക് പുനിയയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ മനക്കരുത്തിന്റെയും കഴിവിന്റേയും ശക്തികേന്ദ്രമാണെന്നായിരുന്നു വെങ്കല പോരാട്ടത്തിൽ പരാജയം ഏറ്റുവാങ്ങിയ ദീപക് പുനിയയോട് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രവികുമാർ ദഹിയ അസാമാന്യനായ ഒരു ഗുസ്തിക്കാരനാണ്. അദ്ദേഹത്തിന്റെ പോരാട്ടവീര്യവും ദൃഢതയും ശ്രദ്ധേയമാണ്. ടോക്കിയോ 2020 ൽ വെള്ളി മെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദീപക് പുനിയയ്‌ക്ക് കഷ്ടിച്ചാണ് വെങ്കലം നഷ്ടമായത്, പക്ഷേ അദ്ദേഹം നമ്മുടെ ഹൃദങ്ങളിൽ ഇടം നേടി. അദ്ദേഹം മനക്കരുത്തിന്റെയും കഴിവിന്റേയും ഒരു ശക്തികേന്ദ്രമാണ്. ദീപക്കിന്റെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

Related Articles

Back to top button