BusinessInternationalLatest

കയറ്റുമതി രംഗത്ത്‌ ഇന്ത്യക്ക്‌ തിരിച്ചടി

“Manju”

തെഹ്റാന്‍ : ഇന്ത്യയില്‍നിന്ന് തേയിലയും ബസ്മതി അരിയും ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറില്‍ ഇറാന്‍ ഒപ്പിടാത്തത് ഇന്ത്യയുടെ കയറ്റുമതി രംഗത്ത് തിരിച്ചടിയാകും. തേയിലയും ബസ്മതി അരിയും ഇറക്കുമതി ചെയ്യാനുള്ള കരാറുകള് ഇറാന് പുതുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കരാര്‍ പുതുക്കാത്തത് എന്തുകൊണ്ടാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.

ഏകദേശം 30-35 ദശലക്ഷം കിലോ ഓര്‍ത്തഡോക്സ് തേയില (പരമ്ബരാഗത രീതിയില്‍ നിര്‍മ്മിക്കുന്നത്), 1.5 ദശലക്ഷം കിലോ ബസ്മതി അരി എന്നിവയാണ് ഒരു വര്‍ഷം ഇന്ത്യയില്നിന്ന് ഇറാന്‍ വാങ്ങുന്നത്. കര്ഷകരെ സംരക്ഷിക്കുന്നതിനായി ഇറാന് തങ്ങളുടെ ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈമുതല് നവംബര് പകുതിവരെ ഇറക്കുമതി തടയാറുണ്ട്. ഇറാനില്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പ്രക്ഷോഭത്തെതുടര്‍ന്ന് കടകളും ഹോട്ടലുകളും ചന്തകളും മറ്റും അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണോ ഇറക്കുമതി കരാര്‍ പുതുക്കാത്തതിനു പിന്നിലെന്നും വ്യക്തമല്ല.

Related Articles

Back to top button