KeralaLatest

ആര്‍.ബി.ഐ പലിശനിരക്ക് ഉയര്‍ത്തി, വായ്പകളുടെ ഇ.എം.ഐ ഉയരും

“Manju”

ന്യൂഡല്‍ഹി: ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയതോടെ ഗാര്‍ഹിക, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരും.

ഇന്ന് വായ്പ പലിശയില്‍ 35 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് ആര്‍.ബി.ഐ വരുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 190 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് പലിശനിരക്കില്‍ ആര്‍.ബി.ഐ വരുത്തിയത്. മേയില്‍ 40 ബേസിക് പോയിന്റും ജൂണ്‍, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 50 ബേസിക് പോയിന്റിന്റെയും വര്‍ധന ആര്‍.ബി.ഐ വരുത്തി.

ഇതോടെ ഗാര്‍ഹിക, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരാന്‍ കളമൊരുങ്ങിയിരിക്കുകയാണ്. വായ്പകളുടെ പലിശ നിരക്കോ തിരിച്ചടവ് കാലാവധിയോ ഉയര്‍ന്നേക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം ബാങ്കുകളും അവരുടെ ഭവന, വാഹന വായ്പകളുടെ പലലിശനിരക്ക് ആര്‍.ബി.ഐയുടെ റിപ്പോ നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് കൂടിയാല്‍ അതിന് അനുസരിച്ച്‌ വായ്പ പലിശയും ഉയരും.

റിപ്പോ നിരക്കില്‍ 35 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആര്‍.ബി.ഐ വിലയിരുത്തി. സാമ്ബത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ച നിരക്കിലേക്ക് പണപ്പെരുപ്പമെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക് ആര്‍.ബി.ഐ കുറച്ചിട്ടുണ്ട്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 6.8 ശതമാനം നിരക്കില്‍ ഇന്ത്യയില്‍ സാമ്ബത്തിക വളര്‍ച്ചയുണ്ടാവുമെന്നാണ് ആര്‍.ബി.ഐ പ്രവചനം. നേരത്തെ ഏഴ് ശതമാനം നിരക്കില്‍ സാമ്ബത്തിക വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു ആര്‍.ബി.ഐ പ്രവചിച്ചിരുന്നത്.

Related Articles

Back to top button